Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
Reporter
നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. ഒരുദിവസത്തെ പെന്‍ഷന്‍ തുക പിടിച്ചതിന് എതിരെ കെ എസ് ഇ ബി മുന്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെ എസ് ഇ ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

രണ്ടാഴ്ചയ്ക്കകം തുക തിരികെ നല്‍കണമെന്നും ഭാവിയില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പെന്‍ഷന്‍ വിഹിതം നിര്‍ബന്ധിതമായി ഈടാക്കിയ നടപടിക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window