Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വടകരയില്‍ ഷാഫി മത്സരിക്കും; മുരളീധരന്‍ തൃശൂരില്‍; തിരുവനന്തപുരത്ത് ശശി തരൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക
Text By: Team ukmalayalampathram
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പുറത്ത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തൃശൂരില്‍ കെ.മുരളീധരന്‍ മത്സരിക്കും. പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് നീക്കം.കെ മുരളീധരന്റെ സിറ്റിംഗ് സീറ്റായ വടകരയില്‍ ഷാഫി പറമ്പില്‍ ആണ് സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴയിലേക്ക് മടങ്ങിയെത്തി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കണ്ണൂരില്‍ നിന്ന് വീണ്ടും ജനവിധി തേടും.
പരസ്യം ചെയ്യല്‍

തിരുവനന്തപുരം- ശശി തരൂര്‍, ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്, മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, ചാലക്കുടി-ബെന്നി ബെഹനാന്‍, എറണാകുളം- ഹൈബി ഈഡന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്, കോഴിക്കോട്- എം.കെ രാഘവന്‍, കാസര്‍ഗോഡ്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പാലക്കാട്- വി.കെ ശ്രീകണ്ഠന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് ഘടകക്ഷികളായ ആര്‍എസ്പി, മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നി പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജാണ് സ്ഥാനാര്‍ഥി. സിറ്റിങ് സീറ്റുകളായ പൊന്നാനിയില്‍ ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കും. കൊല്ലത്ത് ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
 
Other News in this category

 
 




 
Close Window