Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മന്ത്രിമാരേക്കാള്‍ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
Text By: Team ukmalayalampathram
വന്യജീവി നിയമങ്ങള്‍ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കര്‍ഷകര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റി എഴുതണമെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാള്‍ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാര്‍ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാര്‍ലമെന്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാന്‍ മലയോര ജനത മൃഗങ്ങളെ നേരിടും. കര്‍ഷകരുടെ മരണവാറന്റ് ആണ് 72 ലെ നിയമം. പൗരനെ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ല.
 
Other News in this category

 
 




 
Close Window