Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ആരോഗ്യം
  Add your Comment comment
എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു
Reporter
എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസിനെ(എച്ച്ഐവി) പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സീന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ആരംഭിച്ചു. എച്ച്ഐവി-1 വകഭേദങ്ങളുടെ ഒരു വലിയ നിരയെ ലക്ഷ്യം വയ്ക്കുന്ന വാക്സീന് HIVconsvX എന്നാണ് പേരിട്ടിരിക്കുന്നത്. വിവിധ എച്ച്ഐവി വകഭേദങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തമുള്ള എച്ച്ഐവി വൈറസിനെയും ഈ വാക്സീന് നേരിടാനാകും.

ഒന്നാം ഘട്ട പരീക്ഷണത്തില്‍ വാക്സീന്റെ സുരക്ഷ, പാര്‍ശ്വഫലങ്ങളുടെ സഹനീയത, അതുണ്ടാക്കുന്ന പ്രതിരോധ പ്രതികരണം തുടങ്ങിയ കാര്യങ്ങളാണ് വിലയിരുത്തുകയെന്ന് ഓക്സ്ഫഡ് സര്‍വകലാശാല അറിയിച്ചു. എച്ച്ഐവി നെഗറ്റീവായ 18നും 65നും ഇടയില്‍ പ്രായമായ 13 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സീന്‍ നല്‍കിയത്. നാലാഴ്ചയ്ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കും. 2022 ഏപ്രില്‍ മാസത്തോടെ പരീക്ഷണ ഫലങ്ങള്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷ. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും സമാനമായ പരീക്ഷണങ്ങള്‍ നടത്തും.


ബി-സെല്ലുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെ പുറപ്പെടുവിക്കാന്‍ ശരീരത്തെ ഉത്തേജിപ്പിക്കുന്നവയാണ് പരീക്ഷണ ഘട്ടങ്ങളിലുള്ള പല എച്ച്ഐവി വാക്സീനുകളും. ഇതില്‍ നിന്ന് വ്യത്യസ്തമായി HIVconsvX ടി-സെല്ലുകളെ ഉപയോഗിച്ചുള്ള പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. എച്ച്ഐവിക്കെതിരെ സംരക്ഷണം കൈവരിക്കുന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന് യുകെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ക്ലിനിക്കല്‍ ഗവേഷക പൗല സിസോണി ചൂണ്ടിക്കാട്ടി. എച്ച്ഐവി ബാധിതരില്‍ രോഗചികിത്സയുടെ ഭാഗമായും ഈ വാക്സീന്‍ പരീക്ഷിച്ച് നോക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രഫസര്‍ തോമസ് ഹാങ്ക് പറഞ്ഞു.
 
Other News in this category

 
 




 
Close Window