Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ആരോഗ്യം
  Add your Comment comment
യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 49 ലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട്
Reporter
ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്നു പുതിയ പഠനം. ഔദ്യോഗിക കണക്കുകളേക്കാള്‍ ലക്ഷക്കണക്കിനധികം ആളുകള്‍ മരിച്ചിരിക്കാമെന്നാണു തെളിവുകള്‍ നിരത്തി പഠനത്തില്‍ അവകാശപ്പെടുന്നത്. വാഷിങ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ്, ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനുമായി ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.
'മൂന്നാം തരംഗം തടയണമെന്നാണ് പ്രധാനമന്ത്രി ഏല്‍പിച്ച ദൗത്യം; വൈറസ് നമുക്ക് ചുറ്റുമുണ്ട്' 2021 ജൂണ്‍ മുതലുള്ള വിവിധ കാരണങ്ങളാല്‍ മരണപ്പെടുന്നവരെയെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 4,14,000 പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. യുഎസും ബ്രസീലുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലാണ് രാജ്യത്ത് കോവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ചതും ആരോഗ്യ സംവിധാനങ്ങളെല്ലാം പ്രതിസന്ധിയിലായതും.

മേയ് മാസത്തില്‍ മാത്രം രാജ്യത്ത് മരിച്ചത് 1,70,000 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്നതു വ്യക്തമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരുടെ എണ്ണത്തിലെ ബാഹുല്യം 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാകാമെന്നാണു റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നത്.
 
Other News in this category

 
 




 
Close Window