Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നാലു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ എത്തുമെന്നു സൂചന
Reporter
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സെപ്തംബറില്‍ ആരംഭിക്കാന്‍ ലക്ഷ്യം. എന്‍ഡിടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാനചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറില്‍ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന് അറിയിച്ചത്. ഒന്നില്‍ കൂടുതല്‍ വാക്സിനുകളാണ് കുട്ടികള്‍ക്കു വേണ്ടി പരീക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കുന്നതെന്നും ഗുലേറിയ വ്യക്തമാക്കി.

കുട്ടികള്‍ക്കുള്ള വാക്സിന്‍ സംബന്ധിച്ച് പരീക്ഷണത്തിലേര്‍പ്പെട്ട സിഡസ് കമ്പനി വാക്സിന്റെ പരീക്ഷണ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. അടിയന്തരഘട്ട ഉപയോഗത്തിന് അനുമതിക്കുവേണ്ടി സിഡസ് ഇപ്പോള്‍ കാത്തിരിക്കുകയാണ്. അതിനിടെ, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ പരീക്ഷണ പരിശോധനകള്‍ ആഗസ്തിലോ സപ്തംബറിലോ പൂര്‍ത്തീകരിക്കുമെന്നും എയിംസ് മേധാവി അറിയിച്ചു. ഫൈസര്‍ വാക്സിന് ഇപ്പോള്‍ തന്നെ യുഎസ് ഭക്ഷ്യമരുന്ന് വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. കുട്ടികള്‍ക്കുള്ള എല്ലാവിധ വാക്സിനുകളും ഇപ്പോള്‍ തന്നെ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍ ഗുലേറിയ അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ പ്രധാനഘട്ടം തന്നെയാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കുന്നത്. അതോടെ വൈറസ് വ്യാപനം തടയുന്നതില്‍ പ്രധാന വഴിത്തിരിവാകുമെന്നും എയിംസ് മേധാവി വ്യക്തമാക്കി. സിഡസും ഭാരത് ബയോടെക്കും പരീക്ഷണങ്ങളില്‍ വിജയിക്കുമ്പോള്‍ തദ്ദേശീയമായ വാക്സിന്‍ വികസിപ്പിച്ചെടുത്തു എന്ന പ്രത്യേകത കൂടിയുണ്ട്. ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് വ്യക്തമാക്കുന്ന രേഖകള്‍ ധാരളമുണ്ടെന്നും ഗുലേറിയ അറിയിച്ചു.
 
Other News in this category

 
 




 
Close Window