Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് വ്യാപനത്തില്‍ കിടപ്പറ ബന്ധങ്ങള്‍ തകരുന്നു? അമിതമായ ഉത്കണ്ഠയില്‍ ദാമ്പത്യ ജീവിതം
Reporter
കലിഫോര്‍ണിയയിലെ സെക്സ് തെറാപ്പിസ്റ്റ് ജീന്‍ പപ്പലാര്‍ഡോ ഉത്കണ്ഠയെക്കുറിച്ച് വിശദീകരിക്കുന്നത് 'ലൈംഗികതയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ ക്രമേണ വളര്‍ന്ന് അവസാനം അതിന്റെ താല്പര്യക്കുറവിനു കാരണമാകാം. ഉത്കണ്ഠ എന്നതുകൊണ്ട് സെക്സ് തെറാപ്പിസ്റ്റുകള്‍ അര്‍ഥമാക്കുന്നത് ഭയം, അസ്വസ്ഥത എന്നിവ നമ്മുടെ ദൈനംദിന ജീവിതത്തില്‍ തടസ്സമുണ്ടാക്കുന്നവയാണ്' എന്നാണ്.

ലൈംഗിക ബന്ധത്തിനിടയില്‍ത്തന്നെ ലൈംഗികതയെക്കുറിച്ച് അമിത ഉത്കണ്ഠ തോന്നാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവ പങ്കാളിയെയും ബാധിക്കുന്നു എന്നതാണ്. ലൈംഗികത ആസ്വദിക്കുന്നതിനു പകരം അതിന്റെ പ്രകടനത്തെക്കുറിച്ച് കൂടുതല്‍ വ്യാകുലരാകുന്നു. അങ്ങനെ ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത ആസ്വദിക്കുന്നതിന് കഴിയാതെ വരുന്നു.

'എന്റെ അനുഭവത്തില്‍ ആളുകളില്‍ പല തരത്തിലുള്ള ആശങ്കകള്‍ കാണുന്നു. താന്‍ എന്തൊക്കെ ചെയ്യണം? അവ എല്ലാം തനിക്ക് ചെയ്യാന്‍ സാധിക്കുമോ? താന്‍ നല്ലൊരു പങ്കാളിയാണോ? ഞാന്‍ ഈ ചെയ്യുന്നത് പങ്കാളിക്ക് സന്തോഷകരമാണോ? ഞാന്‍ എന്റെ പങ്കാളിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നുണ്ടോ? തന്റെ ശരീരം അവര്‍ എങ്ങനെ കാണുന്നു? എന്റെ പങ്കാളിക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എനിക്ക് നന്നായി ചെയ്തു കൊടുക്കാന്‍ സാധിക്കുമോ? ഇത്തരത്തിലുള്ള ആശങ്കകള്‍ പലപ്പോഴും നമ്മുടെ ലൈംഗിക ചരിത്രത്തെ മറ്റ് പലതിലേക്കും കൊണ്ടെത്തിക്കും. എന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ, അവര്‍ക്ക് നല്ല രീതിയില്‍ ചുംബിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്റെ പുരുഷന്മാരായ രോഗികളില്‍ ഒരാള്‍ അയാളുടെ ലിംഗാഗ്രം മുറിക്കാത്തതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വ്യക്തികളെ ഉത്കണ്ഠയിലേക്ക് നയിക്കുന്നു. ഇത് ലൈംഗിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. ഈ ഉത്കണ്ഠ ഇവരുടെ ലൈംഗിക പ്രകടനത്തില്‍ ഒരു പോരായ്മ സൃഷ്ടിക്കുന്നു. മറ്റ് ചില ആളുകള്‍ക്ക് ബെഡ്‌റൂമിന് പുറത്ത് പല കാരണങ്ങളാല്‍ ഉണ്ടാകുന്ന ഉത്കണ്ഠയോ സമ്മര്‍ദമോ കിടപ്പുമുറിയിലെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്നു'- ജീന്‍ പപ്പലാര്‍ഡോ പറയുന്നു .

'ഉത്കണ്ഠയുമായി മല്ലിടുന്ന ആളുകള്‍ക്ക് പലപ്പോഴും ഒരു മോചനം ബുദ്ധിമുട്ടായിരിക്കും. അത് ലൈംഗികപരമായ സംവേദനങ്ങളില്‍ മുന്നൊരുക്കം നടത്താനുള്ള അവരുടെ കഴിവ് അപഹരിക്കുന്നു.'- വാഷിങ്ടന്‍ ഡിസിയിലെ ലൈംഗിക ചികിത്സകനായ ഡെബോറ ഫോക്സ് പറഞ്ഞു. ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിന് അവര്‍ക്ക് വളരെയധികം പ്രയത്‌നിക്കേണ്ടി വരുന്നു. അത് സ്വയം ലൈംഗികത ആസ്വദിക്കുന്നതില്‍ നിന്ന് അവരെ അകറ്റുന്നു.
 
Other News in this category

 
 




 
Close Window