Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തെരുവു നായ്ക്കളെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണെന്നു കേരള ഹൈക്കോടതി
Reporter
തെരുവ് നായ്ക്കളെ അപകടകാരികളാക്കുന്നത് എന്താണ്? ഈ ചോദ്യം നിങ്ങള്‍ കേരള ഹൈക്കോടതിയോട് ചോദിച്ചാല്‍ 'സാഹചര്യങ്ങള്‍' എന്നായിരിക്കും ഉത്തരം. മനുഷ്യനെ പോലെ തന്നെ നായ്ക്കളുടെ സ്വഭാവവും സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. ''ഒരു നായയയെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണ്. തെരുവ് നായകള്‍ ജനിക്കുന്നതുതന്നെ അപകടകാരികളായാണ് എന്നത് മിഥ്യയാണ്''- തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന പരാതി പരിഗണിക്കവെ ഹൈക്കോടതി പരാമര്‍ശിച്ചു.

തെരുവ് നായ്ക്കളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തു കൊണ്ടല്ല ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത്. നായ്ക്കളെ പിടികൂടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ശരിയായ വഴിയെന്നും എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തെരുവ് നായ്ക്കളുടെ ഭീഷണി നേരിടുന്ന പ്രദേശവാസികളുടെ താല്‍പ്പര്യങ്ങളും മൃഗങ്ങളുടെ ക്ഷേമവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് കോടതി പറഞ്ഞു. നഗരസഭയുടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്‍ ഒരാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കി നായ്ക്കള്‍ക്ക് വിഷം വാങ്ങിച്ചുവെന്ന മുനിസിപ്പാലിറ്റിയുടെ വാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച കോടതി, സ്വകാര്യ സംഘടനകള്‍ നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രങ്ങളെ കണ്ടെത്തി തെരുവ് നായ്ക്കളെ പിടികൂടി അഭയം നല്‍കണമെന്നും മുനിസിപ്പാലിറ്റിയോട് നിര്‍ദ്ദേശിച്ചു.

അത്തരം മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇപ്പോള്‍ മുനിസിപ്പാലിറ്റിക്ക് ഫണ്ട് ചെലവഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കേരള സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസില്‍ ഓഗസ്റ്റ് ആറിന് കോടതി വീണ്ടും വാദം കേള്‍ക്കും. നായ്ക്കളിലെ വിഷബാധ സംബന്ധിച്ച ഒരു വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെയാണ് കോടതി വിഷയം ഏറ്റെടുത്തത്. സംഭവത്തെ കുറിച്ച് നഗരസഭയോട് വിശദീകരണം തേടിയ കോടതി, മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തിങ്കളാഴ്ച നഗരസഭ കോടതിയെ അറിയിച്ചിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് നഗരസഭ ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണില്‍ നിന്നും സെക്രട്ടറിയില്‍ നിന്നും കേസ് വഴിതിരിച്ചുവിടുന്നതിനായി കുറ്റം തന്നെ കള്ളക്കേസില്‍ പെടുത്തുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. സെക്രട്ടറിയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ചെയര്‍പേഴ്സനുമാണ് തെരുവ് നായ്ക്കളെ കൊന്ന സംഘത്തെ നിയമിച്ചതെന്ന് അദ്ദേഹം ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window