Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അങ്കമാലി ഡയറീസ് താരം പെപ്പെ വിവാഹിതനാകുന്നു: വധു വിദേശത്തു ജോലി ചെയ്യുന്ന നഴ്‌സ്
Reporter
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആന്റണി വര്‍ഗീസ് (പെപ്പെ) വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ് അനീഷ

ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ടാകും. അനീഷയുടെ വീട്ടില്‍ നിന്നുള്ള ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സ്‌കൂള്‍ പഠനലം മുതലേ അറിയാവുന്നവരാണ് ആന്റണിയും അനീഷയും. പ്രണയത്തിലാണെങ്കിലും അതേക്കുറിച്ചൊന്നും ആന്റണി തുറന്നുപറഞ്ഞിരുന്നില്ല.

വിവാഹത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങുകളാണ് നടന്നത്. അനീഷയുടെ വീട്ടിലെ ഹല്‍ദിയില്‍ ആന്റണിയും പങ്കെടുത്തിരുന്നു.

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലീസ് ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം ആന്റണിയെ പെപ്പേ എന്ന പേരിലാണ് മലയാളികള്‍ തിരിച്ചറിഞ്ഞുന്നത്.

അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
 
Other News in this category

 
 




 
Close Window