Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തോക്കു നല്‍കിയയാളെ ബിഹാറില്‍ പോയി കേരള പോലീസ് പൊക്കി: അവിടെ രാഖിലിനെ എത്തിച്ച യൂബര്‍ ഡ്രൈവറെയാണ് ഇനി കിേേട്ടണ്ടത്
Reporter
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് രഖില്‍ സ്വയം വെടിവെച്ച് കൊന്ന സംഭവത്തില്‍ രഖിലിന് പിസ്റ്റള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍.

ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്രതാര സ്വദേശിയായ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ ബിഹാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.



സോനു കുമാര്‍ മോദിയെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. സോനുവിന് അടുത്തേക്ക് രഖിലിനെ എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറേയും പൊലീസ് തിരയുന്നുണ്ട്.

മാരക പ്രഹരശേഷിയുള്ള പിസ്റ്റള്‍ ആണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു എന്ന അന്വേഷണത്തിലായിരുന്നു പൊലീസ്.

നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ രഖില്‍ എന്ന യുവാവാണ് കൊലയ്ക്ക് ശേഷം ജീവനൊടുക്കിയത്.

രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രഖില്‍ കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
 
Other News in this category

 
 




 
Close Window