Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രാത്രിയില്‍ കൊള്ളയ്ക്ക് ഇറങ്ങുന്ന തമിഴ്‌നാട് സംഘം മൂവാറ്റുപുഴയില്‍: പെണ്‍കുട്ടിയെ ആക്രമിച്ചു
Reporter
വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിലും എത്തി. മൂവാറ്റുപുഴ കടാതിയില്‍ മോഷണം തടയാന്‍ ശ്രമിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിയെ ആക്രമിച്ച ഇവര്‍ക്കായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവാറ്റുപുഴ കടാതി നടുക്കുടിയില്‍ എന്‍.എന്‍. ബിജുവിന്റെ മകള്‍ കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് നാടോടി സംഘത്തിലെ സ്ത്രീ വീടിനകത്തു കയറിയത്. കടാതിയില്‍ സ്‌കൂട്ടര്‍ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണു മോഷണം നടന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന കൃഷ്ണ മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ക്ലാസിനിടെ അമ്മയുടെ മുറിയില്‍നിന്നുള്ള ശബ്ദം കേട്ട് ഇവിടേക്ക് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്‌സും ഈ സമയം സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window