Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കൂടെയിരുന്നു മദ്യപിച്ചു: തര്‍ക്കത്തിനൊടുവില്‍ രണ്ടാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവാവ് പോലീസില്‍ കീഴടങ്ങി
Reporter
ഒപ്പമിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരില്‍ അരുണ്‍ രാജ് എന്നയാളാണ് കൊലപാതകം നടത്തിയത്. അരുണ്‍ രാജിന്റെ സുഹൃത്തുക്കളായ സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മൂന്നു പേരും ചേര്‍ന്ന് സന്തോഷിന്റെ വീട്ടിന് സമീപത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും, അത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. സമീപത്തു കിടന്ന കമ്പി വടി ഉപയോഗിച്ചാണ് അരുണ്‍ രാജ് സന്തോഷിനെയും സജീഷിനെയും തലയ്ക്ക് അടിച്ചു വീഴ്ത്തിയത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.


പ്ലംബിങ് തൊഴിലാളിയാണ് ആണ് അരുണ്‍രാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്. മാറനല്ലൂര്‍ പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം രണ്ടു പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വൈകാതെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window