Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ കോവിഡ് നിരക്ക് വീണ്ടും ഉയര്‍ന്നു: ഇന്നു മാത്രം 30,203 പേര്‍ രോഗികള്‍
Reporter
കേരളത്തില്‍ 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3425, എറണാകുളം 3466, കൊല്ലം 3179, കോഴിക്കോട് 3030, തൃശൂര്‍ 2788, പാലക്കാട് 1628, തിരുവനന്തപുരം 1878, കോട്ടയം 1812, കണ്ണൂര്‍ 1846, ആലപ്പുഴ 1786, പത്തനംതിട്ട 1229, വയനാട് 1022, ഇടുക്കി 874, കാസര്‍ഗോഡ് 456 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍ഗോഡ് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1194, കൊല്ലം 1765, പത്തനംതിട്ട 743, ആലപ്പുഴ 1049, കോട്ടയം 1428, ഇടുക്കി 422, എറണാകുളം 2020, തൃശൂര്‍ 2602, പാലക്കാട് 2417, മലപ്പുറം 2532, കോഴിക്കോട് 2709, വയനാട് 526, കണ്ണൂര്‍ 875, കാസര്‍ഗോഡ് 405 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,17,004 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,393 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,686 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,707 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2698 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
Other News in this category

 
 




 
Close Window