Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ആരോഗ്യം
  Add your Comment comment
കുട്ടികള്‍ക്ക് കോവിസ് ബാധിച്ചാലും ഗുരുതരമാകില്ല: ഹോമിയൊ പ്രതിരോധ മരുന്ന് നല്‍കരുത്- ഐഎംഎ
Reporter
ഹോമിയോ പ്രതിരോധ മരുന്നായ ആഴ്‌സനിക് ആല്‍ബം പരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.


ഐ എം എയുടെ പ്രമേയം പൂര്‍ണരൂപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തൊരിടത്തും പരീക്ഷിച്ചിട്ടില്ലാത്തതും, വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലാത്തതുമായ ആഴ്‌സനിക് ആല്ബം പോലെയുള്ള മരുന്ന് വിതരണം ചെയ്യുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍ വാങ്ങണമെന്ന് 2021 ഒക്ടോബര്‍ ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് കൂടിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന പ്രവര്‍ത്തകസമിതി ഐക്യകണ്‌ഠേന ആവശ്യപ്പെടുന്നു.

കുട്ടികള്‍ക്ക് ഗുരുതരമായ രോഗം വരുവാനുള്ള സാധ്യത വളരെ കുറവായതിനാലും വാക്‌സിന്‍ പോലും ആവശ്യമില്ലാത്ത സ്ഥിതിയുള്ളതിനാലും ആഴ്ട്‌സനികം ആല്‍ബം പോലെയുള്ള മരുന്ന് കുട്ടികളില്‍ പരീക്ഷിക്കുന്നതിന് അനുവാദം നല്‍കരുതെന്ന് രക്ഷകര്‍ത്താക്കളോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

കൊറോണ വൈറസിന്റെ എപ്‌സിലോണ്‍ വകഭേദം കണ്ടെത്തിയതായി പാകിസ്ഥാന്‍ ആരോഗ്യ വിദഗ്ദ്ധര്‍. ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'കോവിഡ് -19ന്റെ 'എപ്‌സിലോണ്‍' എന്ന വൈറല്‍ വകഭേദമാണ് കണ്ടെത്തിയത്'. കോവിഡ് -19 സൈന്റിഫിക് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ജാവേദ് അക്രം പറഞ്ഞു.

'ഈ വകഭേദം കാലിഫോര്‍ണിയയില്‍ ആണ് ആദ്യം കണ്ടെത്തിയത്. അതുകൊണ്ടാണ് ഇതിനെ കാലിഫോര്‍ണിയ സ്‌ട്രെയിന്‍ ബി .1.429 എന്ന് വിളിക്കുന്നത്,' ഡോ. അക്രം പറഞ്ഞു. പിന്നീട് യുകെയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഈ വകഭേദം എത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ പാകിസ്ഥാനില്‍ എപ്‌സിലോണ്‍ വകഭേദത്തില്‍പ്പെട്ട കേസുകള്‍ വര്‍ദ്ധിക്കുന്നതായും ' അദ്ദേഹം പറഞ്ഞു. ഇതുവരെ അഞ്ച് വേരിയന്റുകളും എപ്‌സിലോണിന്റെ ഏഴ് മ്യൂട്ടേഷനുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എപ്‌സിലോണിനെതിരെ ഫലപ്രദമാണെന്നതാണ് ഒരു നേട്ടം. അതിനാല്‍ ആളുകള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ രാജ്യങ്ങളുടെ പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തി. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് പേരുനല്‍കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ഗ്രീക്ക് പേരുകള്‍ നല്‍കി തുടങ്ങിയത്.
 
Other News in this category

 
 




 
Close Window