Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ആരോഗ്യം
  Add your Comment comment
ചെറുപ്പക്കാര്‍ പൊടുന്നനെ ഹൃദയാഘാതത്തിന് ഇരയാകുന്നതിന് കാരണങ്ങള്‍ അമിത ജോലി ഭാരവും അമിത വ്യായാമവും
Reporter
ദൈന്യദിനജീവിതത്തില്‍ സമ്മര്‍ദ്ദം മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക് , പ്രമേഹം, മൈഗ്രൈന്‍, കുറഞ്ഞ പ്രതിരോധശേഷി, വൈജ്ഞാനിക വൈകല്യം, അമിതഭാരം.

'അമിതമായ സമ്മര്‍ദ്ദം പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ശരിയായ ആരോഗ്യത്തിന് സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുന്നത് വളരെ പ്രധാനമാണ്....


ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള വിയോഗം നമ്മെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് 46 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള അദ്ദേഹത്തെപ്പോലുള്ള സെലിബ്രിറ്റികള്‍ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന് ഇരയാകുന്നത്.. ? ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തീവ്രമായ സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ വരികയും ഉറക്കം നഷ്ടപ്പെടുകയും ചെയ്‌തേക്കാം...

അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മര്‍ദ്ദം ഇന്ന് ഒട്ടുമുക്കാല്‍ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതിനു അടിമപ്പെട്ടു കഴിയുന്നു എന്ന് പറയുന്നതില്‍ ഒട്ടും തന്നെ ആശ്ചര്യപ്പെടേണ്ടതില്ല. ഈ ദീര്‍ഘകാല സമ്മര്‍ദ്ദം ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു എന്ന് വേണം പറയാന്‍.
 
Other News in this category

 
 




 
Close Window