Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ആരോഗ്യം
  Add your Comment comment
ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായാല്‍ ഉടന്‍ എന്തൊക്കെ ചെയ്യരുത്; എന്തൊക്കെ ചെയ്യണം?
Reporter
ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികള്‍ക്ക് അടിയന്തരമായി കൃത്രിമ ശ്വസന സഹായം നല്‍കുന്നതാണു സിപിആര്‍. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാകുന്നതു വരെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനുള്ള രീതിയാണിത്. നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നല്‍കുന്നതുമുള്‍പ്പെടെയുള്ളവ സിപിആറില്‍ ഉള്‍പ്പെടുന്നു.


ഓരോരുത്തരും സിപിആര്‍ പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്. വീടുകളില്‍, റോഡുകളില്‍, ഓഫിസുകളില്‍, പൊതു സ്ഥലങ്ങളില്‍... എപ്പോള്‍ േവണമെങ്കിലും സിപിആര്‍ ആവശ്യമായി വരാം.

കേരള പൊലീസിന്റെ നേതൃത്വത്തില്‍ സേനയിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇന്ന് 10നു ടൗണ്‍ഹാളില്‍ സിപിആര്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമായ ബ്രെയിന്‍ വയര്‍ മെഡി എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മിത ബുദ്ധി കൂടി ഈ ജീവന്‍ രക്ഷാ പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നു. പ്രത്യേക റോബട്ടിന്റെ സഹായത്തോടെയുള്ള പരിശീലന പരിപാടി ഡിസിപി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്യും. നെഞ്ചിലെ അമര്‍ത്തല്‍ ശരിയായ രീതിയിലാണോയെന്നും അപ്പോഴുണ്ടാകുന്ന വൈദ്യുത തരംഗങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ സഹായകമാണോയെന്നും വിലയിരുത്താനും ഇതു വഴി സാധിക്കും

കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) എങ്ങനെ?

കുഴഞ്ഞു വീണ ആളിനു ചുറ്റും ആളുകള്‍ കൂടി നില്‍ക്കരുത്. മതിയയാ വായു സഞ്ചാരം ഉറപ്പാക്കുക.

കുഴഞ്ഞു വീണയാളില്‍ നിന്നു പ്രതികരണങ്ങളുണ്ടോയെന്നു പരിശോധിക്കുക.

ഉടന്‍ 108 ആംബുലന്‍സിനെ സഹായത്തിനായി വിളിക്കുക.

തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തവാഹിനി കുഴലുകളില്‍ മിടിപ്പുണ്ടോയെന്നു 10 സെക്കന്‍ഡ് നേരം പരിശോധിക്കുക.

പ്രതികരണം ഇല്ലെങ്കില്‍ സിപിആര്‍ ആരംഭിക്കുക

നെഞ്ചിന്റെ മധ്യഭാഗത്തായി വേണം അമര്‍ത്താന്‍.


നെഞ്ചില്‍ 2 ഇഞ്ച് അഥവാ 5 സെ.മി ഉള്ളിലേക്ക് അമര്‍ത്തി പിന്നീടു വിടണം. മിനിറ്റിസ് 120 തവണ എന്ന തോതില്‍ വേണം അമര്‍ത്താന്‍.

ഇങ്ങനെ അമര്‍ത്തുമ്പോള്‍ ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യും

വായിലൂടെ കൃത്രിമശ്വാസം നല്‍കുക
 
Other News in this category

 
 




 
Close Window