Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ആരോഗ്യം
  Add your Comment comment
രാത്രിയില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? പരിഹാരമായി രണ്ട് ഇനം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
Reporter
രാത്രിയില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ആന്റിഓക്‌സിഡന്റുകളുടെ അക്ഷയഖനിയാണ്. ഈ ആന്റി ഓക്‌സിഡന്റുകള്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തിലെ വിഷാംശം അകറ്റുകയും ചെയ്യും. ഇവ ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും പകല്‍ സമയത്ത് ഉറക്കം തൂങ്ങാതിരിക്കാനും സഹായിക്കും. ബ്രക്കോളി, കോളിഫ്‌ളവര്‍ തുടങ്ങിയവയും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണവിഭവങ്ങളാണ്.
ആവശ്യത്തിന് വൈറ്റമിന്‍ ബി6 ലഭിക്കാതെ വന്നാല്‍ ശരീരത്തിന് ഉറക്കം വരുത്താന്‍ സഹായിക്കുന്നു മെലട്ടോണിന്‍, സെറോടോണിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ നിര്‍മാണം നിലയ്ക്കും. ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കാം. നല്ല ഉറക്കത്തിന് വൈറ്റമിന്‍ ബി6 അടങ്ങിയ വാഴപ്പഴം, പീനട്‌സ്, ഓട്‌സ്, കാരറ്റ്, ഉരുളക്കിഴങ്ങ്, പന്നിയിറച്ചി, ചിക്കന്‍, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള ശേഷിയും വൈറ്റമിന്‍ ബി6 വര്‍ധിപ്പിക്കുമെന്ന് അഡ്ലെയ്ഡ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വൈറ്റമിന്‍ ഇ അടങ്ങിയ ബദാം, സൂര്യകാന്തി വിത്ത്, സൂര്യകാന്തി എണ്ണ, മത്തങ്ങ, ചീര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കത്തെ സഹായിക്കും. സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്‌നങ്ങളുള്ളവരില്‍ വൈറ്റമിന്‍ ഇ അഭാവം പലപ്പോഴും കാണപ്പെടുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ മൂഡ് നിയന്ത്രിക്കാനും ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഡി സഹായകമാണ്. ഉറക്കത്തെ സഹായിക്കുന്ന കോശങ്ങളുടെ നിര്‍മാണത്തിനും ഇവ പ്രധാനമാണ്. ഉറക്കത്തെയും ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തെയും നിയന്ത്രിക്കുന്ന മെലട്ടോണിന്റെ ഉത്പാദനത്തിലും വൈറ്റമിന്‍ ഡി മുഖ്യ പങ്ക് വഹിക്കുന്നു. കൂണ്‍, സാല്‍മണ്‍, മത്തി, മുട്ടയുടെ മഞ്ഞക്കരു, പാല്‍, യോഗര്‍ട്ട് തുടങ്ങിയവയെല്ലാം ശരീരത്തില്‍ വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ കഴിക്കേണ്ടതാണ്.
 
Other News in this category

 
 




 
Close Window