Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ആരോഗ്യം
  Add your Comment comment
ഡിപ്രഷനും ആങ്സൈറ്റിയും: പോരാട്ടം നടത്തി ജയിച്ച അനുഭവങ്ങള്‍ സനുഷ പങ്കുവയ്ക്കുന്നു
Reporter
വേണ്ടാത്ത, നെഗറ്റീവ് ചിന്തകളെ പിന്തുണയ്ക്കാതെ, പൊസിറ്റീവായി, ജീവിതത്തില്‍ ഒരുപാട് മുന്നോട്ടു പോകണം എന്ന് സ്വയം പുഷ് ചെയ്തു. അങ്ങനെ ദിവസവും പോരാട്ടം നടത്തിയാണ് ഞാന്‍ വിജയിച്ചത്. എന്റെ മനസ് പൂര്‍ണമായും നിയന്ത്രണത്തിലാണ്, ഒരു നെഗറ്റീവ് ദിവസം പോലും എനിക്ക് ഇല്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോയവര്‍ക്ക് അറിയാം, പനി പോലെ, മരുന്ന് കഴിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന ഒരു അവസ്ഥയല്ല ഇത്. അതുകൊണ്ട് തന്നെ എനിക്ക് മോശം ദിവസങ്ങളും ഉണ്ട്, നല്ല ദിവസങ്ങളും ഉണ്ട്. പഴയ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ എനിക്ക് നല്ല ദിവസങ്ങള്‍ തന്നെയാണ് കൂടുതലും. ഡൗണ്‍ ആകുന്ന ദിവസങ്ങള്‍ ഉണ്ട്. പക്ഷേ ഇപ്പോള്‍ എന്തു കാര്യങ്ങള്‍ ആണ് എന്നെ സന്തോഷിപ്പിക്കുന്നത്, എന്താണ് എന്നെ ദേഷ്യം പിടിപ്പിക്കുന്നത് എന്ന് വ്യക്തത ഉണ്ട്.
ആദ്യമൊക്കെ മിക്കവരെയും പോലെ സ്വയം ഡോക്ടര്‍ ആകാന്‍ ശ്രമിച്ചു. ഗൂഗിളില്‍ തിരഞ്ഞു , പുതിയ പുതിയ രോഗങ്ങള്‍ എനിക്കുണ്ടെന്നു ചിന്തിച്ചു. എന്നാല്‍ ഇത് നമ്മള്‍ സ്വയം ചെയ്യുന്ന, നമ്മളെ സ്‌നേഹിക്കുന്നവരോട് ചെയ്യുന്ന തെറ്റാണ്. വീട്ടുകാരുടെയും കൂട്ടുകാരുടെയും അഭിപ്രായത്തില്‍ നിന്ന് ഈ വിഷയത്തില്‍ വിദഗ്ധനായ ഒരു വ്യക്തിയുടെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കി. അങ്ങനെ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു. അതെന്നെ എന്റെ പ്ലസുകളും മൈനസുകളും തിരിച്ചറിയാന്‍ സഹായിച്ചു. എവിടെ നിന്നാണ് തുടങ്ങിയത്, ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു , ഇനി എന്താണ് ലക്ഷ്യമെന്നൊക്കെ മനസ്സിലാക്കാന്‍ സഹായിച്ചു. എന്നാല്‍ പലര്‍ക്കും സംഭവിക്കുന്നതുപോലെ ഞാന്‍ വീണ്ടും ഡൗണ്‍ ആയി. ഒടുവില്‍ സൈക്യാട്രിസ്റ്റിന്റെ സഹായം തേടി. എന്റെ എല്ലാ ഈഗോയും തകര്‍ത്ത് , പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങി. നമ്മളെ കേള്‍ക്കാനും മൂഡ് സ്വിങ്‌സ് മനസിലാക്കാനും കഴിയുന്ന ചികിത്സകരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.

ഈ അവസ്ഥയിലൂടെ കടന്നു പോയപ്പോഴാണ് ഞാന്‍ എന്നെ കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചത്. കുറച്ചു കൂടി മെച്ചപ്പെട്ട വ്യക്തി എന്ന നിലയിലേക്ക് വളരാന്‍ എന്നെ ഈ മാനസികാവസ്ഥ സഹായിച്ചിട്ടുണ്ട്. ഈ മാനസിക പ്രശ്‌നം കാരണം എന്റെ ജീവിതത്തില്‍ ഉണ്ടായ പൊസിറ്റിവ് കാര്യം അതാണ്.
 
Other News in this category

 
 




 
Close Window