Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ലോകം ഭയക്കുന്ന ഒരു ആയുധം റഷ്യയുടെ കയ്യിലുണ്ട്: ഇസ്‌കന്‍ഡര്‍ മിസൈലിന്റെ 'എം': മിന്നല്‍ വേഗത്തില്‍ എല്ലാറ്റിനേയും ഇല്ലാതാക്കും
Reporter
റഷ്യയുടെ ഇസ്‌കന്‍ഡര്‍ മിസൈലിന്റെ 'എം' വകഭേദം. ഈ സവിശേഷതകള്‍ തന്നെയാണ് ഇസ്‌കന്‍ഡറിനെ ശത്രു പാളയത്തിന്റെ പേടിസ്വപ്നമാക്കുന്നത്. പ്രതിരോധങ്ങളെ മറികടന്ന് നിരന്തരം മുന്നേറും, ലക്ഷ്യ സ്ഥാനത്തുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കാനുള്ള സമയം പോലും ലഭിച്ചേക്കില്ല തുടങ്ങിയവയെല്ലാം ലോകം ഒന്നടങ്കം ഭയപ്പെടുന്ന ഈ മിസൈലിനുണ്ട്.

ഈ മിസൈലിനെ നാറ്റോ വിളിക്കുന്നത് എസ്എസ്-26 സ്റ്റോണ്‍ എന്നാണ്. അതേസമയം, റഷ്യ വിളിക്കുന്നത് 9കെ720 ഇസ്‌കന്‍ഡര്‍ (9K720 Iskander) അല്ലെങ്കില്‍ അലക്സാന്‍ഡര്‍ എന്നുമാണ്. ഇസ്‌കന്‍ഡറിന്റെ റെയ്ഞ്ച് 500 കിലോമീറ്റര്‍ അല്ലെങ്കില്‍ 310 മൈല്‍ ആണ്. നിര്‍ണായക ലക്ഷ്യങ്ങളിലേക്ക് മുന്നറിയിപ്പില്ലാതെ ആക്രമിക്കാനുള്ള ശേഷിയാണ് ഇസ്‌കന്‍ഡറെ ശത്രു പാളയങ്ങളെ ഭീതിപ്പെടുത്തുന്ന ഒന്നാക്കി തീര്‍ക്കുന്നത്. അത്യാധുനിക ശേഷികള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചെടുത്ത അത്യന്തം അപകടകാരിയായ ഈ ആയുധത്തിന് 480-700 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും. വമ്പന്‍ സ്ഫോടനങ്ങള്‍ നടത്താം, ബോംബ് സ്ഫോടനങ്ങളേ നേരിടാനുള്ള ബങ്കറുകളെ തന്നെ തകര്‍ത്തു തരിപ്പണമാക്കാം. ഇതിനു സബ്മ്യുനിഷന്‍ (submunition പ്രധാന ആയുധത്തില്‍ നിന്നു വേര്‍പെട്ടു പതിക്കുക), തെര്‍മോബാറിക് വായുവിലെ ഓക്സിജന്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ നേരത്തേക്ക് സ്ഫോടനം നടത്താനുള്ള കഴിവ്), ഇലക്ട്രോമാഗ്‌നറ്റിക് പള്‍സ് വേര്‍ഷന്‍ തുടങ്ങി ശേഷികളെല്ലാം ഇസ്‌കന്‍ഡറിനുണ്ടെന്നു പറയപ്പെടുന്നു.
 
Other News in this category

 
 




 
Close Window