Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ആരോഗ്യം
  Add your Comment comment
ടെന്‍ഡര്‍ കോക്കനട്ട്: മഞ്ഞിന്റെ തണുപ്പില്‍ വരളുന്ന ചര്‍മത്തിന് പരിഹാരം
Reporter
ഒരു മോയിസ്ച്വറൈസറായി പ്രവര്‍ത്തിക്കാനുള്ള കഴിവ് കരിക്കിന്‍ വെള്ളത്തിനുണ്ട്. കരിക്കിന്‍ വെള്ളത്തില്‍ മുഖം കഴുകുന്നത് ചര്‍മത്തിന്റ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും. മുഖക്കുരു വരുന്നത് തടയാനും ഇത് നല്ലതാണ്.

മഞ്ഞള്‍, ചന്ദനം എന്നിവ കരിക്കിന്‍ വൈള്ളത്തില്‍ ചാലിച്ച് മുഖത്തു പുരട്ടാം. ഇവ വരള്‍ച്ച തടഞ്ഞ് ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും തിളക്കം നല്‍കുകയും ചെയ്യും. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാന്‍ കരിക്കിന്‍ വെള്ളത്തില്‍ മുള്‍ട്ടാണി മിട്ടി ചാലിച്ച് പുരട്ടാം. മുഖത്തെ കറുത്ത കുത്തുകളും ഇത്തരത്തില്‍ ഇല്ലാതാക്കാം.

വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് പതിവാണ്. ഇത് ചര്‍മത്തിനെ വളരെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യങ്ങളില്‍ കരിക്കിന്‍ വെള്ളം പാനീയമായി തിരഞ്ഞെടുക്കുക. അതിവേഗം ജലാംശം തിരികെ നല്‍കാന്‍ കരിക്കിന്‍ വെള്ളത്തിന് കഴിയും.
 
Other News in this category

 
 




 
Close Window