Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അമേരിക്കയിലെ ജനങ്ങള്‍ യുക്രയിനൊപ്പമാണ്: പുട്ടിന്‍ ഈ യുദ്ധത്തിന് പിന്നീട് വലിയ നല്‍കേണ്ടി വരും: ജോ ബൈഡന്‍
Reporter
അമേരിക്കന്‍ ജനത യുക്രെയിനൊപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍. അമേരിക്ക യുക്രെയിനില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.

യുക്രെയിന്‍ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തില്‍ പുടിന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ റഷ്യന്‍ ആക്രമണത്തെ അപലപിച്ച ബൈഡന്‍ പ്രകോപനമില്ലാതെയാണ് യുക്രെയിന്‍ ആക്രമിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.

'പാശ്ചാത്യ ലോകവും നാറ്റോയും പ്രതികരിക്കില്ലെന്നാണ് പുട്ടിന്‍ കരുതിയത്. പുടിനു തെറ്റി ഞങ്ങള്‍ എന്തും നേരിടാന്‍ തയ്യറാണ്. എന്നാല്‍ യുഎസ് യുദ്ധത്തില്‍ പങ്കെടുക്കില്ല' ബൈഡന്‍ വ്യക്തമാക്കി.

അതേസമയം റഷ്യ-യുക്രെയിന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന നടക്കും. പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. ആദ്യ ഘട്ട ചര്‍ച്ചയില്‍ ഫലമുണ്ടാകാത്തതിനാലാണ് രണ്ടാം വട്ട ചര്‍ച്ച നടക്കുന്നത്. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രെയിന്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ചരമണിക്കൂര്‍ ചര്‍ച്ച നീണ്ടു നിന്നിരുന്നു.

യുക്രെയിനൊപ്പമാണ് എന്ന് തെളിയിക്കണമെന്ന് സെലെന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളൊഡിമര്‍ സെലെന്‍സ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങള്‍ സ്വീകരിച്ചത്.
 
Other News in this category

 
 




 
Close Window