Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎം സമ്മേളനത്തിന്റെ കൊടിതോരണം: പാതയോരത്ത് ആര് കൊടി സ്ഥാപിച്ചാലും നടപടിയുണ്ടാകും - ഹൈക്കോടതി
Reporter
സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനങ്ങള്‍ക്കെതിരെ ഹൈക്കോടതി. പാതയോരങ്ങളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊച്ചി നഗരത്തില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പ്രതികരണം.

നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പേടിയെങ്കില്‍ തുറന്ന് പറയണമെന്ന് കോടതി അറിയിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്തതിന് കോര്‍പറേഷന്‍ സെക്രട്ടറിക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ നഗരത്തിലെ ബോര്‍ഡുകളും കൊടികളും പൂര്‍ണമായും മാറ്റിയെന്ന് കോര്‍പറേഷന്‍ അറിയിച്ചു. 22 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

സിപിഐഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ആദ്യം പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരത്തിലെ കൊടികള്‍ പാര്‍ട്ടിക്കാര്‍ തന്നെ കൊണ്ടുപോയതില്‍ സന്തോഷമമുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനില്‍ക്കില്ലെന്നും ജ. ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്നും നഗരം മോടിപിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window