Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസിന്റെ ദയനീയ പരാജയം: പ്രിയങ്കയ്ക്കു പുറകേ സോണിയാ ഗാന്ധിയും രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന
Reporter
പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ സോണിയാഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ഭിന്നത തുടര്‍ന്നാല്‍ സോണിയാഗാന്ധിയും രാജിക്കൊരുങ്ങും. നാളത്തെ പ്രവര്‍ത്തക സമിതിയില്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയ്യാറെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ജി 23 വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്.

സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയില്‍ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.
 
Other News in this category

 
 




 
Close Window