Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിഐടിയു മെംബര്‍ ഷിപ്പ് എടുക്കാത്തതിന് കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക്
Reporter
കണ്ണൂര്‍ പയ്യന്നൂര്‍ കാങ്കോലില്‍ സിഐടിയു അംഗത്വമെടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. അര്‍ബുദ രോഗിയായ എം കെ രാജനാണ് തൊഴിലെടുക്കാനുള്ള 'അവകാശം നിഷേധിക്കുന്നുവെന്ന പരാതിയുമായി രംഗത്തുവന്നത്.

28 വര്‍ഷം പയ്യന്നൂര്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചാണ് കാങ്കോലിലെ എം കെ രാജന്‍ ജീവിതം മുന്നോട്ട് കൊണ്ട് പോയത്. മൂന്ന് വര്‍ഷം മുന്‍പ് രക്താര്‍ബുദം വന്നതോടെ ഈ 56 വയസുകാരന്റെ ജീവിതവും തകിടം മറിഞ്ഞു. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ സഹോദരന്റെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് നിലവില്‍ ചികിത്സ. ഇതിനിടെയാണ് പുതിയൊരു ഓട്ടോറിക്ഷ വാങ്ങി കാങ്കോലില്‍ ഓടാന്‍ തീരുമാനിച്ചത്. കാങ്കോലില്‍ തന്നെയാണ് വണ്ടിയുടെ പെര്‍മിറ്റും. എന്നാല്‍ പയ്യന്നൂരില്‍ ഐഎന്‍ടിയുസി യൂണിയനില്‍ മെമ്പറായിരുന്ന രാജന് കാങ്കോലില്‍ ഓടണമെങ്കില്‍ സിഐടിയു മെമ്പര്‍ഷിപ്പെടുക്കണമെന്നാണ് സിഐടിയു തൊഴിലാളികള്‍ പറയുന്നത്. അപേക്ഷ നല്‍കിയിട്ട് ആറ് മാസത്തിലേറെയായെങ്കിലും സിഐടിയു ഓട്ടോ ഓടാനുള്ള അനുവാദം നല്‍കിയില്ലെന്ന് രാജന്‍ പറയുന്നു.

പ്രശ്‌ന പരിഹാരത്തിനായി പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം പെരിങ്ങോം സിഐ ചര്‍ച്ച നടത്തിയിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു എന്നാല്‍ പരിഹാരം ഉണ്ടായില്ല. മെമ്പര്‍ഷിപ്പ് എടുക്കാന്‍ രാജന്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സി ഐ ടി യു വിന്റെ വാദം.
 
Other News in this category

 
 




 
Close Window