Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിഐടിയു നടത്തിയ സമരം സമ്പൂര്‍ണ വിജയം: 60 ലക്ഷം ലോണെടുത്ത് യുവാവ് തുടങ്ങിയ കട ഒടുവില്‍ പൂട്ടി
Reporter
പഴയങ്ങാടി ന്മ സിഐടിയു കൊടി നാട്ടി സമരം തുടങ്ങിയ മാടായി പോര്‍ക്കലി സ്റ്റീല്‍സ് താല്‍ക്കാലികമായി അടച്ചു. സ്ഥാപനം തുടങ്ങി 53-ാം ദിവസമാണ് അടച്ചു പൂട്ടേണ്ടി വന്നത്. ജനുവരി 23നായിരുന്നു മാടായി ഗണപതി മണ്ഡപത്തിനടുത്തു വാടകയ്ക്ക് എടുത്ത സ്ഥലത്ത് ടി.വി.മോഹന്‍ലാല്‍ സ്ഥാപനം തുടങ്ങിയത്. നിലവില്‍ 60 ലക്ഷം രൂപയുടെ 7 ലോഡ് സാധനങ്ങള്‍ ഇവിടെ ഇറക്കിയിട്ടുണ്ട്. ഇതില്‍ ഒരു രൂപയുടെ സാധനം പോലും സമരം കാരണം വിറ്റഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

സ്വന്തം തൊഴിലാളികളെ വച്ചു സ്ഥാപനം നടത്താനായിരുന്നു ഉടമയുടെ തീരുമാനം. എന്നാല്‍ തൊഴില്‍ നിഷേധത്തിനെതിരെ ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) രംഗത്തെത്തി. സമരം ശക്തമാക്കാന്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ ഉടമയ്‌ക്കെതിരെ സിഐടിയു നേതാവിന്റെ ഭാഗത്തു നിന്നു ഭീഷണി പ്രസംഗവുമുണ്ടായി. കട താല്‍ക്കാലികമായി അടച്ചെങ്കിലും സിഐടിയു നടത്തിവരുന്ന സമരം ഇന്നലെയും തുടര്‍ന്നു.
 
Other News in this category

 
 




 
Close Window