Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ആരോഗ്യം
  Add your Comment comment
ഒറ്റയ്ക്കായെന്നു തോന്നാറുണ്ടോ? മാര്‍ഗങ്ങള്‍ ലളിതം പണം മുടക്കില്ല
Reporter
സന്തോഷിക്കാന്‍ പലരും മറന്ന് പോകുന്നു. എന്നാല്‍ ചിലരാകട്ടെ ഈ ത്രികോണ ജീവിതത്തിനിടയിലും അവരവരുടെ സന്തോഷത്തെ കണ്ടെത്തുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നത് ? ഉത്തരം ലളിതമാണ്. എങ്ങനെ ജീവിതത്തെ നോക്കി കാണുന്നു എന്നതിലാണ് സന്തോഷം ഇരിക്കുന്നത്.
കൂടുതല്‍ ആളുകളുമായി സൗഹൃദമുണ്ടാക്കുന്നത് ഒരാളില്‍ സന്തോഷം നിറയ്ക്കുന്നു. ബന്ധങ്ങള്‍ പലപ്പോഴും പലഘട്ടങ്ങളിലും നമുക്ക് തുണയാകാറുണ്ട്. എന്തും തുറന്ന് പറയാന്‍ ഒരു ജീവിതപങ്കാളിയോ സുഹൃത്തോ ഉണ്ടെങ്കില്‍ സങ്കടഭാരം കുറയുകയും അതുവഴി മനസിലെ പിരിമുറുക്കം അയയുകയും ചെയ്യുന്നു. പ്രതിസന്ധികളില്‍ ഇത്തരം വ്യക്തിബന്ധങ്ങള്‍ നമുക്ക് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. മാത്രമല്ല, പ്രശ്നങ്ങള്‍ പരസ്പരം തുറന്ന് പറയുന്നത് വ്യക്തികളെ തമ്മില്‍ അടുപ്പിക്കുന്നതിനും കാരണമാകും.
പല കാര്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന നന്മ കണ്ടെത്താന്‍ ശ്രമിച്ചാല്‍ സന്തോഷം താനേ വരും. പോസിറ്റീവ് ആയിരിക്കുക എന്ന് ചുരുക്കത്തില്‍ പറയാം. എന്നാല്‍ എല്ലായിപ്പോഴും ഒരു വ്യക്തിക്ക് പോസിറ്റീവായി മാത്രം ഇരിക്കാന്‍ കഴിയില്ല. പ്രതിസന്ധികള്‍ വരുമ്പോള്‍ 'ഈ സമയവും കടന്നു പോകും' എന്ന് ചിന്തിക്കുക. സങ്കടം അതിരുകടന്ന് മാനസികാരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വയ്ം സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനുമുള്ള വഴികള്‍ കണ്ടെത്തുക.
സന്തോഷം പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. പക്ഷേ ഭൂരിഭാഗം ജനങ്ങളും പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവരാണ്. അതുകൊണ്ട് തന്നെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണം ഇല്ലാതെ വന്നാല്‍ നിരാശയുണ്ടാകും.
ചിലര്‍ക്ക് ചെറിയ കാര്യം മതി മനസ് അസ്വസ്ഥപ്പെടാന്‍. മറ്റ് ചിലര്‍ക്ക് 'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല' എന്ന മനോഭാവമാണ്. രണ്ടാമത് പറഞ്ഞ വിഭാഗക്കാര്‍ക്കാണ് സന്തോഷം എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ മനസ് വിഷമിച്ച് അത് ചിന്തിച്ച് ഉത്ഘണ്ടപ്പെടുന്നത് നമമുടെ മാനസികാരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല സന്തോഷം കണ്ടെത്താന്‍ സാധിക്കുകയുമില്ല.
കഷ്ടപ്പെട്ട് നേട്ടങ്ങള്‍ കൊയ്തെടുക്കുന്നവര്‍ കൂടുതല്‍ സന്തോഷമുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിന് ഒരു അതിജീവനത്തിന്റെ കഥയുണ്ടാകും.
 
Other News in this category

 
 




 
Close Window