Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ആരോഗ്യം
  Add your Comment comment
ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ പടരുന്നുണ്ട്: കോവിഡിനെക്കാള്‍ ഭയാനകമായ പനിയാണ്
Reporter
ഇംഗ്ലണ്ടിലെ ഒരു സ്ത്രീക്ക് ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ സ്ഥിരീകരിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ചെള്ളുകളിലൂടെയും കന്നുകാലികളിലൂടെയും പടരുന്ന ഈ വൈറല്‍ രോഗം മധ്യേഷ്യയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഒരു സ്ത്രീയിലാണ് കണ്ടെത്തിയത്. എന്നാല്‍ യുകെയിലെ ചെള്ളുകളില്‍ ഈ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പനി, പേശി വേദന, തലകറക്കം, പ്രകാശത്തോടുള്ള സംവേദനത്വം, വയറുവേദന, ഛര്‍ദി എന്നിവയാണ് ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവറിന്റെ ലക്ഷണങ്ങള്‍. രോഗം പുരോഗമിക്കവേ മൂഡ് മാറ്റങ്ങള്‍, ആക്രമണവാസന, ആശയക്കുഴപ്പം എന്നീ ലക്ഷണങ്ങളും രോഗി പ്രകടിപ്പിക്കാം. ബാധിക്കപ്പെട്ടവരില്‍ 40 ശതമാനത്തിനും മരണമുണ്ടാക്കാന്‍ ഈ വൈറല്‍ രോഗത്തിന് സാധിക്കും. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ ഇത് അത്ര എളുപ്പത്തില്‍ പടരില്ല. എന്നാല്‍ 2016ല്‍ ഈ വൈറല്‍ രോഗം ബാധിച്ച് സ്‌പെയിനില്‍ ഒരാള്‍ മരിക്കുകയും രോഗിയെ പരിചരിച്ച നഴ്‌സിലേക്ക് ഇത് പടരുകയും ചെയ്തിരുന്നു. അതേ സമയം ഈ രോഗം മൂലം പൊതുജനത്തിനുണ്ടാകുന്ന അപകട സാധ്യത താരതമ്യേന കുറവാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.
 
Other News in this category

 
 




 
Close Window