Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ആരോഗ്യം
  Add your Comment comment
മുറിയില്‍ അല്‍പമെങ്കില്‍ പോലും, വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാക്കാമെന്ന് ഗവേഷകര്‍
Reporter
ഉറങ്ങുന്ന മുറിയില്‍, അല്‍പമെങ്കില്‍ പോലും, വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗം, പ്രമേഹം, ചയാപചയ രോഗങ്ങള്‍ പോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയ്ന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വെളിച്ചമുള്ള മുറിയില്‍ ഉറങ്ങിയാല്‍ ഉറക്കത്തിലും ഒരാളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ന്യൂറോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഡാനിയല ഗ്രിമാള്‍ഡി പറയുന്നു. വെളിച്ചത്തിന്റെ സാന്നിധ്യത്തില്‍ സിംപതെറ്റിക് നാഡീവ്യൂഹ സംവിധാനം സജീവമാകുന്നതാണ് പകല്‍ നമ്മുടെ ഹൃദയതാളം ഉയര്‍ത്തുന്നത്. പകല്‍ സമയത്തെ വെല്ലുവിളികളെ നേരിടാനായി ശരീരത്തെ തയാറാക്കി വയ്ക്കുന്ന ജീവശാസ്ത്രപരമായ സംവിധാനമാണ് ഇത്. സാധാരണ ഗതിയില്‍ ഹൃദയമിടിപ്പും ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങളുമൊക്കെ പകല്‍ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ഈ ക്രമത്തെയാണ് വെളിച്ചമുള്ള ഇടത്ത് കിടന്നുള്ള ഉറക്കം താളം തെറ്റിക്കുന്നത്.



ഹൃദയപ്രശ്‌നത്തിനു പുറമേ ഇന്‍സുലിന്‍ പ്രതിരോധത്തിനും വെളിച്ചമുള്ള മുറിയിലെ ഉറക്കം കാരണമാകും. നമ്മുടെ പേശികളിലെയും കൊഴുപ്പിലെയും കരളിലെയും കോശങ്ങള്‍ ഇന്‍സുലിനോട് ശരിയായി പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇത് മൂലം രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജത്തിനായി ഉപയോഗിക്കാന്‍ കഴിയാതെ വരും. ഈ കുറവ് പരിഹരിക്കാനായി പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിച്ച് ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരും.
 
Other News in this category

 
 




 
Close Window