Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ആരോഗ്യം
  Add your Comment comment
എല്ലാ തലവേദനയും നിസ്സാരമായി കരുതരുത്: ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണവും അതു തന്നെയാണ്
Reporter
ചില തലവേദനകള്‍ വൈദ്യസഹായം ആവശ്യപ്പെടുന്നവയാണ്. തലയിലെ ട്യൂമര്‍ മുതല്‍ പക്ഷാഘാതം വരെ പല പ്രധാനപ്പെട്ട രോഗങ്ങളുടെ കൂടി ലക്ഷണമാകാം തലവേദന.

100ല്‍ 10 കേസുകളില്‍ തലവേദന ഗൗരവമുള്ളതാകുമെന്നും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ അവ ബാധിച്ച് തുടങ്ങിയാല്‍ ഡോക്ടറെ കാണാന്‍ വൈകരുതെന്നും ബെംഗളൂരു ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശീല ചക്രവര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരട്ടക്കാഴ്ച, മനംമറിച്ചില്‍, തുടര്‍ച്ചയായി ഛര്‍ദ്ദി, കൈകാല്‍ മരവിപ്പ്, സംസാരത്തിലെ അവ്യക്തത, പനി, ഭാരക്കുറവ് എന്നിവയോടൊപ്പം തലവേദന ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അവഗണിക്കരുതെന്നും ഡോ. ശീല ചൂണ്ടിക്കാട്ടി. ഉറക്കം തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതും വേദനസംഹാരികള്‍ കഴിച്ചിട്ടും മാറാത്ത തരത്തിലുള്ളവതുമായ തലവേദനകളെ കരുതിയിരിക്കണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്കണ്ഠ, മൈഗ്രേന്‍, വിശപ്പ്, ടെന്‍ഷന്‍, ഉറക്കമില്ലായ്മ, അമിതമായ ഉറക്കം, തീക്ഷ്ണതയേറിയ വെളിച്ചം തുടങ്ങിയവ തലയുടെ ഒരു പാതിയില്‍ വരുന്ന വേദനകള്‍ക്ക് കാരണമാകാം. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്ത് നിശ്ചിത ഇടവേളകളില്‍ വരുന്ന തരം ക്ലസ്റ്റര്‍ തലവേദനകള്‍ പലപ്പോഴും സെനസ് മൂലമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കണ്ണുകള്‍ നിറയുന്നതും ചുവക്കുന്നതും മൂക്കൊലിക്കുന്നതും വിയര്‍ക്കുന്നതും ക്ലസ്റ്റര്‍ തലവേദനയുടെ അനുബന്ധ ലക്ഷണങ്ങളാണ്. ഇടിവെട്ട് പോലെ പെട്ടെന്നു വന്ന് 60 സെക്കന്‍ഡില്‍ വേദനയുടെ പാരമ്യത്തിലെത്തുന്ന തണ്ടര്‍ക്ലാപ് തലവേദനകളുമുണ്ട്.
 
Other News in this category

 
 




 
Close Window