Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ആരോഗ്യം
  Add your Comment comment
മങ്കി പോക്‌സ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: ലൈംഗിക ബന്ധത്തിലൂടെയും പകര്‍ച്ച സാധ്യത ഉണ്ട്: രോഗ ലക്ഷണങ്ങള്‍
Reporter
കുരങ്ങ് പനി എന്ന പേരാണ് നമ്മള്‍ നേരത്തേ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസിനും നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ മങ്കി പോക്‌സിനെ കുരങ്ങു പനി എന്ന് വിളിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കാം. ആദ്യമായി കുരങ്ങുകളിലാണ് കണ്ടെത്തിയത് എന്നതുകൊണ്ടാവാം മങ്കി പോക്‌സിന് ഇങ്ങനെയൊരു വിളിപ്പേര് വന്നത്. രോഗം ബാധിച്ച ആളുകളുടെ ശ്വസന സ്രവങ്ങളില്‍ നിന്നോ (ഞലുെശൃമീേൃ്യ ലെരൃലശേീി)െ, രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളില്‍ നിന്നോ(ടസശി ഹലശെീി)െ, രോഗികള്‍ ഉപയോഗിച്ച ബെഡ്, പുതപ്പ്, ടവല്‍ എന്നിവയില്‍ നിന്നോ രോഗം മറ്റുള്ളവരിലേക്ക് പടരാം. നാം സംസാരിക്കുമ്പോഴും മറ്റുമുണ്ടാകുന്ന ചെറു കണികകള്‍ വഴി രോഗം പകരാന്‍ ദീര്‍ഘ നേരം മുഖാമുഖം സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളെ ശുശ്രൂഷിക്കുന്നവരുമാണ് ഇത്തരത്തില്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതല്‍. ലൈംഗിക ബന്ധത്തില്‍ക്കൂടിയും രോഗം പകരുമെന്ന് ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയവര്‍ പറയുന്നു.

മറ്റു മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായും മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കൂടുതലും കണ്ടു വന്നിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ മെയ് 14 മുതല്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നു മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തില്‍ നിന്നും ശരീരസ്രവങ്ങളില്‍ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു വഴിയും മനുഷ്യരിലേക്ക് രോഗം പകരാം. മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതു മൂലവും രോഗം പടരാം.
സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെതന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍ പെട്ട ഓര്‍തോ പോക്‌സ് വൈറസാണ് മങ്കി പോക്‌സ് വൈറസും. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമുണ്ട്. രോഗ തീവ്രതയും മരണനിരക്കും പക്ഷേ വസൂരിയേക്കാള്‍ കുറവാണ്.
 
Other News in this category

 
 




 
Close Window