Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ആരോഗ്യം
  Add your Comment comment
അമേരിക്കന്‍ കമ്പനി കാന്‍സര്‍ ചികിത്സയ്ക്ക് മരുന്ന് കണ്ടെത്തി: പരീക്ഷണം നടത്തിയ എല്ലാവരുടേയും രോഗം മാറി: ഒരു ഡോസിന് വില എട്ടര ലക്ഷം
Reporter
പുതിയ കോളോറെക്ടല്‍ കാന്‍സര്‍ മരുന്ന് പരീക്ഷണത്തില്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത് വലിയ ഫലമാണ്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്ററില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പനായ ഗ്ലാക്സോസ്മിത്ത്ക്ലൈന്റെ സഹകരണത്തോടെയാണ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ ഡോസ്റ്റാര്‍ലിമാബിന്റെ പരീക്ഷണമാണ് പ്രതീക്ഷകള്‍ക്കും അപ്പുറം വിജയമായത്. അതീവ മാരകമായ രോഗത്തിനെതിരെ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് പുതിയ മരുന്ന് വാഗ്ദാനം ചെയ്യുന്നത്. എന്നുമാത്രമല്ല ഇത് പരീക്ഷിച്ച എല്ലാവരിലും അമ്പരപ്പിക്കുന്ന രീതിയില്‍ രോഗം ഭേദമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഒരു ഡോസിന് 11,000 ഡോളര്‍ (എട്ടരലക്ഷത്തിലധികം രൂപ) ചെലവ് ഉണ്ട്. ഭാവിയില്‍ കൂടുതലായിനിര്‍മിച്ചാല്‍ വിലകുറയാം.

ട്രയല്‍സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം പങ്കെടുത്ത 18 പേരിലും രോഗം പൂര്‍ണ്ണമായി മാറി. ഡോക്ടര്‍മാര്‍ക്ക് ഇവരുടെ ശരീരത്തില്‍ കാന്‍സറിന്റെ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാന്‍സറിന്റെ ചരിത്രത്തില്‍ ഇങ്ങനൊരു സംഭവം ആദ്യമാണെന്ന് ഓങ്കോളജിസ്റ്റും, ഗവേഷണത്തിലെ മുന്‍നിര അംഗവുമായ ഡോ. ലൂയിസ് ഡയസ് പറഞ്ഞു. അതിശയിപ്പിക്കുന്ന വാര്‍ത്ത തന്നെയാണ് ഇതെന്നും വൈറ്റ് ഹൗസിന്റെ നാഷണല്‍ ക്യാന്‍സര്‍ അഡൈ്വസറി ബോര്‍ഡ് അംഗമായ ഡയസ് കൂട്ടിച്ചേര്‍ത്തു.

ഈ കണ്ടെത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് ഇദ്ദേഹം കരുതുന്നത്. നിലവില്‍ കോളോറെക്ടല്‍ കാന്‍സറാണ് ഭേദമായതെങ്കിലും മറ്റ് പല കാന്‍സറുകളെയും ഇത് വഴി ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാസ്ട്രിക്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാറ്റിക് കാന്‍സറുകള്‍ ഉള്ളവരില്‍ ട്രയല്‍സ് നടത്താനുള്ള ഒരുക്കത്തിലാണ് ഗവേഷക സംഘം.
 
Other News in this category

 
 




 
Close Window