Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ആരോഗ്യം
  Add your Comment comment
പെട്ടന്ന് ഹൃദയത്തിന്റെ മിടിപ്പ് കൂടിയതായി തോന്നിയാല്‍ എന്തു ചെയ്യണം? വിദഗ്ധരുടെ ഉപദേശം ശ്രദ്ധിക്കുക
Reporter
ആറു മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഒരു മിനിറ്റില്‍ 70-100 ബീറ്റ്‌സ് ആണ് ശരിയായ ഹൃദയമിടിപ്പ്. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഒരു മിനിറ്റില്‍ 60 - 100 മിടിപ്പ് ആണ് നോര്‍മല്‍ ആയ ഹാര്‍ട്ട് റേറ്റ്. ഹൃദയമിടിപ്പ് വര്‍ധിച്ചാലുടന്‍ തന്നെ ആ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കണം. എന്നാല്‍ ഈ സമയത്തിനിടയില്‍ ഹാര്‍ട്ട് റേറ്റ് നിയന്ത്രണത്തിലാക്കാന്‍ ചില കാര്യങ്ങള്‍ ആ വ്യക്തിക്കുതന്നെ സ്വയം ചെയ്യാം. ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകാന്‍ വര്‍ധിച്ച ഹൃദയമിടിപ്പ് കാരണമാകും. സ്‌ട്രെസ്, ഉത്കണ്ഠ, അമിത മദ്യപാനം, വായുകോപം ഇവയെല്ലാം ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കുമ്പോള്‍ ശ്വസനാവയവങ്ങള്‍ക്കു വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. ഹൃദയം വളരെപെട്ടെന്ന് മിടിക്കുമ്പോള്‍ അത് രക്തം പമ്പ് ചെയ്യുന്നത് കുറയുന്നു. ഹൃദയത്തിലേക്കുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയുന്നു. കൂടാതെ ഹൃദയം വേഗത്തില്‍ മിടിക്കുമ്പോള്‍ ഹൃദയപേശികള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നു. ഈ സമയത്തിനുള്ളില്‍ ഓക്‌സിജന്‍ ലഭിക്കാത്ത കോശങ്ങള്‍ നശിക്കുകയും ഹൃദയാഘാതത്തിലേക്കു നയിക്കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window