Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ആരോഗ്യം
  Add your Comment comment
മറ്റുള്ളവരുടെ മുഖം തിരിച്ചറിയാനാവാത്ത പ്രോസോഫിനോസിയ രോഗം ബാധിച്ചു: നടി ഷെനാസ് സ്വയം വെളിപ്പെടുത്തി
Reporter
അപൂര്‍വ രോഗം പിടികൂടിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെനാസ് ഇപ്പോള്‍. പ്രോസോഫിനോസിയ (Prosopagnosia) അഥവാ മുഖാന്ധത എന്ന അസുഖമാണ് ഷെനാസിനെ ബാധിച്ചത്. ആളുകളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രോസോഫിനോസിയ.
ഷാഹിദ് കപൂര്‍ നായകനായ ഇഷ്ഖ് വിഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി. അഭിനയലോകത്തു നിന്ന് മാറി ഇപ്പോള്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ട്രാവല്‍ വ്‌ളോഗര്‍ കൂടിയാണ് ഷെനാസ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷെനാസ് തന്റെ അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞത്. എന്തുകൊണ്ടാണ് ആളുകളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതെന്ന് താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും ഇതില്‍ തനിക്ക് ലജ്ജ തോന്നിയിരുന്നുവെന്നും ഷെനാസ് പറയുന്നു. ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മുഖാന്ധതയെ കുറിച്ചും തന്റെ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും ഷെനാസ് വിവരിക്കുന്നുണ്ട്. അടുത്ത സുഹൃത്തോ കുടുംബാംഗമോ പെട്ടെന്ന് മുന്നില്‍ വന്നാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല, പ്രത്യേകിച്ച് അപ്രതീക്ഷമായ കൂടിക്കാഴ്ച്ചയാണെങ്കില്‍.

അടുത്ത സുഹൃത്താണെങ്കില്‍ കൂടി ഏറെ നാളിന് ശേഷമാണ് കണ്ടുമുട്ടുന്നതെങ്കില്‍ തിരിച്ചറിയാന്‍ ഒരു മിനുട്ടെങ്കിലും എടുക്കുമെന്നും ഷെനാസ് പറയുന്നു.
അയല്‍വാസികളേയും സുഹൃത്തുക്കളേയും കൂടെ ജോലി ചെയ്യുന്നവരേയും കൂടെ പഠിച്ചവരേയുമെല്ലാം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടും. പരിചയമുള്ളവരെ തിരിച്ചറിയാതിരിക്കുന്നത് അകല്‍ച്ചയ്ക്ക് കാരണമായേക്കാം. ഈ അസുഖം മൂല നിരവധി പേര്‍ക്ക് സൗഹൃദങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും സഹപ്രവര്‍ത്തകരുമായി മോശം ബന്ധമുണ്ടായെന്നും ഷെനാസ് ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window