Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ ആദ്യമായി കിഡ്‌നി ദാനം ചെയ്ത നാരായണി വയസ്സില്‍ നൂറാം വയസ്സില്‍ അന്തരിച്ചു
Reporter
കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യില്‍ കയരളം ഒറപ്പടിയിലെ പുതിയപുരയില്‍ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം. നാല് പതിറ്റാണ്ട് മുമ്പ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നല്‍കിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരന്‍ പി.പി. കുഞ്ഞിക്കണ്ണനാണ് നാരയണി തന്റെ വൃക്കകളിലൊന്ന് നല്‍കിയത്.


41 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982 ലാണ് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇരു വൃക്കകളും തകരാറിലായ കുഞ്ഞിക്കണ്ണനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ വൃക്കദാനമല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് നാരയണി മുന്നോട്ടു വരികയായിരുന്നു.

നാരായണി അടക്കം നാല് സഹോദരങ്ങളാണ് കുഞ്ഞിക്കണ്ണന് ഉണ്ടായിരുന്നത്. പക്ഷേ, രക്തഗ്രൂപ്പ് യോജിച്ചത് നാരയണിയുടേത് മാത്രം. നാരായണിയേക്കാള്‍ ഇരുപത് വയസ്സിന് ഇളയവനായ കുഞ്ഞിക്കണ്ണന്‍ പത്ത് വര്‍ഷം മുമ്പ് മരിച്ചു. നാരായണി തന്റെ 62ാം വയസ്സിലാണ് കുഞ്ഞിക്കണ്ണന് വൃക്ക നല്‍കുന്നത്. കുഞ്ഞിക്കണ്ണന് അന്ന് 42 വയസ്സ്.

അന്നത്തെ മുഖ്യമന്ത്രി മുഖ്യമന്ത്രി കെ. കരുണാകരന്റെയും ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് കേരളത്തില്‍ അപൂര്‍വമായിരുന്ന വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ഒറ്റവൃക്കയുമായി ജീവിച്ച നാരയണിക്ക് വൃക്ക സംബന്ധമായ യാതൊരു അസുഖങ്ങളും വന്നിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
 
Other News in this category

 
 




 
Close Window