Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
14 ഇനം ഉത്പന്നങ്ങളുമായി ഇക്കുറി ഓണത്തിന് സര്‍ക്കാര്‍ വക സൗജന്യ കിറ്റ്
Reporter
കേരളത്തില്‍ സൗജന്യ ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഉല്‍പ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷന്‍ കടയുടമകള്‍ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പായ്ക്കിംഗ് തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പ് മുഴുവന്‍ കിറ്റുകളുടെയും വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കാെച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കിറ്റ് വിതരണം റേഷന്‍ കട ഉടമകള്‍ സേവന മനോഭാവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകള്‍ നടത്തും. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ പഞ്ചക്കറി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ നല്‍കും. ഫെയറിന് അനുബന്ധമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും.

ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും 250 കിറ്റികള്‍ ഉണ്ടാകും. വില്‍പ്പന നടക്കുന്ന ഓരോ 100 കിറ്റിലും ഒരു സമ്മാനം ഉപഭോക്താക്കള്‍ക്ക് നല്‍കും. പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതല്‍ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.

പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഒരോ സാധനങ്ങള്‍ക്കും സബ്‌സിഡിക്ക് പുറമേ നാലും അഞ്ചും രൂപ കുറയും.
 
Other News in this category

 
 




 
Close Window