Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
ഇന്ത്യ/ കേരളം
  Add your Comment comment
യുവതിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഫോണുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍: അരും കൊല പാലക്കാട്
reporter
ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്‌ഐ കൊന്നല്ലൂര്‍ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.

യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടില്‍ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്.

തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചു.ചെന്നൈയിലെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് സംഘമാണ് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്. ഇന്നലെ ചെന്നൈയില്‍ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ആദം അലിയുമായി ഇന്നലെ രാത്രി കേരളത്തിലേക്ക് തിരിച്ച പ്രത്യേക സംഘം ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൃത്യം നടന്ന മനോരമയുടെ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്താനാണ് നീക്കം.വിശദമായ ചോദ്യം ചെയ്യലും നടത്തും. കൊലപാതകത്തിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും എന്തായിരുന്നു കൊലപാതക കാരണം എന്നീ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

Other News in this category

Close Window