കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. പൊന്നാനിയില്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് റമദാന് 29 വ്രതം പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്നത്. പൊന്നാനിയില്‍ മാസപ്പിറ കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചു. തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. മാര്‍ച്ച് 10നാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന് വ്രതം തുടങ്ങിയത്. ഒമാനില്‍ മാര്‍ച്ച് 11ന് വ്രതം തുടങ്ങി.