Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താന്‍ വണ്ടി പുറപ്പെടും മുന്‍പ് പരിശോധന
Text By: Team ukmalayalampathram
യാത്രക്കാര്‍ കൈകാണിച്ചാല്‍ സീറ്റുണ്ടെങ്കില്‍ ഏതു സ്ഥലത്തും എപ്പോഴും കെഎസ്ആര്‍ടിസി ബസ് നിര്‍ത്തണമെന്ന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എം ഡി. മിന്നല്‍ സര്‍വീസുകള്‍ ഒഴികെയുള്ള ബസുകള്‍ക്കാണ് നിര്‍ദേശം ബാധകം. രാത്രി 10 മുതല്‍ രാവിലെ 6 വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിര്‍ദേശമുണ്ട്. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രത്ത് അനലൈസര്‍ പരിശോധന നടത്താനും തീരുമാനിച്ചു.
ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസര്‍ റീഡിങ് വേബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്പെക്ടര്‍മാര്‍/സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
കോര്‍പറേഷന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ് ഏറ്റവും പ്രധാന വരുമാന സ്രോതസ് എന്നതിനാല്‍ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയില്‍ നിന്നും കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണ് എന്ന പരിഗണന നല്‍കണം.
 
Other News in this category

 
 




 
Close Window