Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇതു വിഘടനവാദികളുടെ നിലപാട്; ജലീലിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: കേന്ദ്രമന്ത്രി വി.മുരളീധരന്‍
reporter
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീല്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണ്. സര്‍ക്കാര്‍ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും വി. മുരളീധരന്‍ പറഞ്ഞു.


കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് വിശേഷിപ്പിച്ച് ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വിവാദമായത്. ഇതേ കുറിപ്പില്‍ ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' പരാമര്‍ശിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window