Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്ലസ് ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു
reporter
പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടു മാസം മുന്‍പായിരുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


സംഭവം അമ്മയോട് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് കുട്ടി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പറയുകയായിരുന്നു.

പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 
Other News in this category

 
 




 
Close Window