കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്ലാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവന് (24) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം. സജീവന് ഹോട്ടല്‍ ജീവനക്കാരനാണ്.
സമീപ ഫ്ലാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. സജീവന് ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഹര്‍ഷാദ് എന്നായാളെ കാണാനില്ലെന്നാണ് വിവരം. |