Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് തക്കാളിപ്പനി: കുട്ടികളുടെ കാര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണം
reporter
കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിലും തക്കാളിപ്പനി പിടിപെടുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കിയത്. ഒരുവയസ്സിനും പത്തുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പിടിപെടുന്ന തക്കാളിപ്പനിക്ക് സാര്‍സ് കോവ്-2 വൈറസ്, മങ്കിപോക്‌സ്, ഡെങ്കി, ചിക്കുന്‍?ഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്തൊക്കെയാണ് തക്കാളിപ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.


മറ്റു വൈറല്‍ രോഗങ്ങളില്‍ കാണുന്ന പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ തക്കാളി-പ്പനിയിലും കാണാം. പൊതുവെ കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നത്. കുട്ടികളില്‍ പാദത്തിലും കൈവെള്ളയിലും വായിലും ചുണ്ടിലുമെല്ലാം പിടിപെടുന്ന ഒരു വൈറസ് രോഗമാണിത്. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയും രോഗലക്ഷണമാണ്. ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് എന്ന ഈ രോഗം തക്കാളിപ്പനിയെന്നാണ് അറിയപ്പെടുന്നത്. അപൂര്‍വമായാണ് ഈ രോഗം മുതിര്‍ന്നവരില്‍ കണ്ടുവരുന്നത്.

ശരീരശുചിത്വവും വൃത്തിയുമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗ്ഗം. രോഗബാധിതരില്‍ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ അഞ്ചുമുതല്‍ ഏഴുദിവസത്തോളം ഐസൊലേഷനിലിരിക്കാനും ജാഗ്രത നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ദേഹത്തു വരുന്ന കുരുക്കള്‍ ചൊറിഞ്ഞുപൊട്ടാതിരിക്കുക. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാം. പിന്നീടുള്ള ചികിത്സ രോഗ ലക്ഷണങ്ങള്‍ക്കനുസരിച്ചാണ്.
 
Other News in this category

 
 




 
Close Window