Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ പൂട്ടണമെന്ന് ഹൈക്കോടതി: ഉത്തരവ് വാണിജ്യ കെട്ടിടം പള്ളിയാക്കുന്നതിന് എതിരേ ഹര്‍ജിയില്‍
reporter
അനധികൃതമായും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി കേരള ഹൈക്കോടതി (Kerala High Court). വാണിജ്യ കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു നിര്‍ദ്ദേശം.

അധികാരികളുടെ അനുമതിയില്ലാതെ ഏതെങ്കിലും ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി ആവശ്യമായ ഉത്തരവുകള്‍ അല്ലെങ്കില്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. അത്തരം ഏതെങ്കിലും മതസ്ഥലമോ പ്രാര്‍ത്ഥനാ ഹാളോ ആവശ്യമായ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഉടനടി അടച്ചുപൂട്ടാനും നിര്‍ദേശമുണ്ട്.

മതപരമായ സ്ഥലങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും ആരംഭിക്കുന്നതിനുള്ള ഓരോ അപേക്ഷയും കര്‍ശനമായി പരിഗണിക്കുന്നതിനും, ഉചിതമായ സന്ദര്‍ഭങ്ങളില്‍ മാത്രം അനുമതി നല്‍കാനും മാര്‍ഗനിര്‍ദേശങ്ങളുടെ മാനുവല്‍ അനുസരിച്ച് യോഗ്യതയുള്ള അധികാരികള്‍ക്ക് ആവശ്യമായ ഉത്തരവുകള്‍ അല്ലെങ്കില്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. അത്തരം ഓര്‍ഡറുകളില്‍, മതപരമായ സ്ഥലങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഹാളുകള്‍ക്കുമുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍, ഏറ്റവും അടുത്തുള്ള സമാനമായ മതസ്ഥലം അല്ലെങ്കില്‍ പ്രാര്‍ത്ഥനാ ഹാള്‍ എന്നിവയിലേക്കുള്ള ദൂരമാണ് മാനദണ്ഡങ്ങളില്‍ ഒന്ന്.

അനിവാര്യമായ സാഹചര്യങ്ങളിലൊഴികെ ഒരു കെട്ടിടത്തെ മതസ്ഥലം അല്ലെങ്കില്‍ പ്രാര്‍ത്ഥനാ ഹാള്‍ എന്നിവയിലേക്ക് മാറ്റുന്നത് നിരോധിച്ചുകൊണ്ട് പ്രത്യേക സര്‍ക്കുലര്‍ അല്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. പോലീസില്‍ നിന്നും ഇന്റലിജന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ആ സ്ഥലത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്താവൂ.

പ്രസ്തുത കെട്ടിടത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിനകം 36 മസ്ജിദുകള്‍ ഉണ്ടായിരുന്ന ഒരു പ്രദേശത്ത് വാണിജ്യ കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒരു മുസ്ലിമിന് 'അഞ്ചുനേരത്തെ നമസ്‌കാരം' അനിവാര്യമാണെന്നും അതിനാല്‍, സമീപത്തുള്ള ഒരു പ്രാര്‍ത്ഥനാ ഹാള്‍ ഓരോ മുസ്ലിമിന്റെയും അനിവാര്യതയാണെന്ന കാരണമാണ് ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചത്.
 
Other News in this category

 
 




 
Close Window