Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞു; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
reporter
എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകും. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇക്കാര്യം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.


സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇ.പി. ജയരാജന്‍ വെടിയേറ്റ് ചികില്‍സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. DYFI സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായിനേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂര്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.

കെ കുഞ്ഞമ്പു, എംവി മാധവി എന്നിവരുടെ മകനായി കണ്ണൂര്‍ ജില്ലയിലെ മോറാഴയില്‍ 1953 ഏപ്രില്‍ 23-ന് ജനനം. ഭാര്യ ആന്തൂര്‍ മുന്‍സിപാലിറ്റി ചെയര്‍പേര്‍സണും, സിപിഎം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ പി.കെ. ശ്യാമളയാണു ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍. ഇരിണാവ് യു.പി. സ്‌കൂളില്‍ കായികാദ്ധ്യാപകനായിരുന്ന അദ്ദേഹം മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകനായതിനെ തുടര്‍ന്ന് രാജിവെച്ചു.

1970 ല്‍ അദ്ദേഹം സിപിഎം അംഗമായി. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ല്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
 
Other News in this category

 
 




 
Close Window