Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മോഹന്‍ലാലിന്റെ വീട്ടിലെ ആനക്കൊമ്പ്: നേരിട്ടു ഹാജരാകണമെന്നു കോടതി
reporter

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി. ആനക്കൊമ്പ് കേസ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ കേസിലെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പക്ഷേ ആ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്തത്. തുടര്‍ന്നാണ് മോഹന്‍ലാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാരിന്റെ ഹര്‍ജി തള്ളുമ്പോള്‍ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും മോഹന്‍ലാലിന് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുകയെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദിച്ചു. ആനക്കൊമ്പിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നും നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസില്‍ ഉണ്ടായതെന്നും കോടതി പരിശോധിക്കും. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

 
Other News in this category

 
 




 
Close Window