Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ എത്തും: രണ്ടു ദിവസം കേരള സന്ദര്‍ശനം
reporter
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ കേരള സന്ദര്‍ശത്തിനായി നാളെ കൊച്ചിയിലെത്തും. സന്ദര്‍ശനത്തെ തുടര്‍ന്ന് നാളെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ വിവിധ ഇടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.


വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തേണ്ടതാണ്. അങ്കമാലി- മുട്ടം, എം.സി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും നിയന്ത്രണം. കണ്ടെയ്‌നര്‍, ഗുഡ്‌സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല.

അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര, കോടനാട്, വഴിപോകണം. വിമനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.
 
Other News in this category

 
 




 
Close Window