Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ഈ വര്‍ഷം പിടികൂടിയത് 1,340 കിലോ കഞ്ചാവ്; 6.7 കിലോ MDMA: മലയാളി യുവത്വം ലഹരിയുടെ കുരുക്കിലാണ്
reporter
സംസ്ഥാനത്ത് ലഹരി മരുന്നു കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയോളം കേസുകളാണ് ഈ വര്‍ഷം ഓ?ഗസ്റ്റ് വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഓ?ഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തെ ലഹരി വ്യാപനത്തിലെ ആശങ്ക പങ്കുവച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന്റെ ചര്‍ച്ച ലഹരിക്കെതിരേ കേരളത്തിന്റെ പൊതുവികാരമായി മാറി. പ്രതിപക്ഷത്തിന്റെ നോട്ടീസ് അതീവ പ്രാധാന്യമുള്ളതാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്നു ബില്ലുകള്‍ ചര്‍ച്ച ചെയ്യേണ്ടി സാഹചര്യം ഇല്ലാതിരുന്നെങ്കില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കുമായിരുന്നെന്നും പറഞ്ഞു.

മയക്കുമരുന്നു കേസുകളിലെ സ്ഥിരം കുറ്റവാളികളെ രണ്ടു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ നിമയമുണ്ട്. സെക്രട്ടറിതലത്തിലുള്ള ഉദ്യോ?ഗസ്ഥനാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള ശുപാര്‍ശ സമര്‍പിക്കാന്‍ പൊലീസും എക്‌സൈസും തയാറാകണം. കാപ്പ രജിസ്റ്റര്‍ പോലെ സ്ഥിരം കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കും.
 
Other News in this category

 
 




 
Close Window