Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കെ റെയില്‍ വേണ്ട; ജനങ്ങളുടെ സമരത്തിന് ജോഡോ യാത്രയില്‍ പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി
reporter
കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വളവും തിരുവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പദയാത്രക്കിടയില്‍ മിനിറ്റിന്റെ ഇടവേളകളില്‍ ആംബുലന്‍സുകള്‍ ചീറിപ്പായുന്നത് കാണുന്നു. റോഡ് അപകടങ്ങളില്‍ പെട്ടവരാണ് അധികവും. അങ്ങനെയുള്ള ഡിസൈന്‍ ആണ് കേരളത്തിലെ റോഡുകള്‍ക്കെന്നും മനുഷ്യ ജീവന്‍ അപഹരിക്കുന്ന റോഡ് ഡിസൈന്‍ സര്‍ക്കാര്‍ മാറ്റണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.


അതേസമയം, കെ റെയില്‍ സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അര്‍പ്പിച്ചു. കെ റെയില്‍ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സമര സമിതി നേതാക്കളെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലില്‍ വച്ചാണ് കെ റെയില്‍ വിരുദ്ധ സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window