Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കായല്‍ത്തീരത്ത് കോടികള്‍ മുടക്കി നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നു: നടപടി സുപ്രീംകോടതി ഉത്തരവു പ്രകാരം
reporter
ആലപ്പുഴ പാണാവള്ളി നെടിയതുരുത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് ഇന്നലെ രാവിലെ നടപടികള്‍ ആരംഭിച്ചത്.

കെട്ടിടം പൊളിച്ചു നീക്കുന്നതിനായി റിസോര്‍ട്ട് നടത്തിപ്പുകാര്‍ സമര്‍പ്പിച്ച ആക്ഷന്‍ പ്ലാന്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിശോധിച്ച് അംഗീകാരം നല്‍കിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള ഈ പ്ലാന്‍ പ്ലകാരം റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കല്‍ നടത്തുന്നത്. റിസോര്‍ട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

റിസപ്ഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടം, 54 കോട്ടേജുകള്‍ തുടങ്ങിയവയാണ് റിസോര്‍ട്ടിനായി ദ്വീപില്‍ നിര്‍മിച്ചിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം പൂര്‍ണമായും ഒഴിവാക്കിയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. അവശിഷ്ടങ്ങളും പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ഇവിടെ നിന്നും നീക്കും.

ആദ്യം കോട്ടേജുകളുടെ മതില്‍ക്കെട്ടാണ് നീക്കം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ മേല്‍ക്കൂരകള്‍ നീക്കും. ആറു മാസത്തിനിടയില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിക്കുമെന്നും ഇതിനായി പൊതു പണം വിനിയോഗിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു
 
Other News in this category

 
 




 
Close Window