Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു: ദുരന്തത്തിന് ഇരയായത് പെരുമ്പാവൂര്‍ സ്വദേശി
reporter
പെരുമ്പാവൂരില്‍ റോഡിലെ കുഴിയില്‍ വീണ് ഗുരുതര പരിക്കേറ്റ ആള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (76) ആണ് മരിച്ചത്. മൂന്നാഴ്ചയായി ചലന ശക്തിയും ഓര്‍മ്മയും നഷ്ടപ്പെട്ട് അബോധാവസ്ഥയിലായിരുന്നു കുഞ്ഞുമുഹമ്മദ്.


ഓഗസ്റ്റ് 20 നായിരുന്നു അപകടം. പെരുമ്പാവൂര്‍- ആലുവ റൂട്ടിലെ പതിയാട്ട് കവലയ്ക്ക് സമീപത്തു വെച്ച് സ്‌കൂട്ടറില്‍ പോകവേ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മുഹമ്മദിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

കുഞ്ഞുമുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ റോഡിലിറങ്ങി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി ഉയര്‍ന്നിരുന്നു. ഇവിടെ അപകടങ്ങളും പതിവായിരുന്നു. ഈ റോഡുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ റോഡില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍-ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കും.
 
Other News in this category

 
 




 
Close Window